മാരി ടുവിലെ റൗഡി ബേബിയുടെ വീഡിയോയും തരംഗമാകുന്നു

Jaihind Webdesk
Thursday, January 3, 2019

ധനുഷ് – സായ് പല്ലവി ചിത്രം മാരി ടുവിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ റൗഡി ബേബിയുടെ വീഡിയോ റിലീസ് ചെയ്തു. ഗംഭീര സ്വീകരണമാണ് ഗാനത്തിനും സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

യുവന്‍ ശങ്കര്‍രാജ ഈണം പകര്‍ന്ന ഈ ഗാനം രചിച്ചത് ധനുഷ് തന്നെയാണ്. ധനുഷും ധീയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തില്‍ മലയാളികളുടെ പ്രിയ താരം സായി പല്ലവിയും ധനുഷും ചേര്‍ന്നുള്ള രസകരമായ രംഗങ്ങളാണ് ഉള്ളത്.

മികച്ച വരവേല്‍പ്പാണ് മാരി-ടുവിന് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. എസ് വിനോദ് കുമാര്‍, സുകുമാരന്‍ തെക്കേപ്പാട്ടു എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള മിനി സ്റ്റുഡിയോ ആണ് വമ്പന്‍ റിലീസ് ആയി കേരളത്തില്‍ ഈ ചിത്രം എത്തിച്ചത്.

Maari2-Tovino
ചിത്രത്തില്‍ ടോവിനോ തോമസ് അവതരിപ്പിക്കുന്ന ഭീജ എന്ന വില്ലന്‍ കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു.

ബാലാജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍, കൃഷ്ണ കുലശേഖരന്‍, വിദ്യ പ്രദീപ്, റോബോ ശങ്കര്‍, കല്ലൂരി വിനോദ് എന്നിവരും അഭിനയിച്ചിരിക്കുന്നു.