ടൊവിനോ ചിത്രം എന്‍റെ ഉമ്മാന്‍റെ പേരിന്‍റെ ട്രെയിലര്‍ പുറത്ത്; ആശംസ അറിയിച്ച് ദുല്‍ഖര്‍

Jaihind Webdesk
Saturday, December 8, 2018

Dulqar-Tovino-film

ടൊവിനോ നായകനാകുന്ന ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ദുല്‍ഖര്‍ സല്‍മാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തു വിട്ടത്. ചിത്രത്തിന്‍റെ പേര് തന്നെ വളരെ പ്രത്യേകതയുള്ളതാണെന്ന് എഫ്ബിയില്‍ കുറിച്ചാണ് ദുല്‍ഖര്‍ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറക്കിയത്.

തന്റെ സഹോദര സ്ഥാനത്തുള്ള ടൊവിനോവിന്റെ സ്‌പെഷ്യലാകാന്‍ പോകുന്ന പുതിയ ചിത്രത്തിന് എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്ന ദുല്‍ഖര്‍ ചിത്രത്തിന്‍റെ ടൈറ്റിലും ട്രെയിലറും മനസില്‍ സ്‌നേഹം ജനിപ്പിക്കുന്നതാണെന്നും പറഞ്ഞു.

ഉര്‍വ്വശിയും ടോവിനോ തോമസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘എന്റെ ഉമ്മാന്റെ പേര്’ പുതുമുഖമായ ജോസ് സെബാസ്റ്റിയനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഹമീദ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഹമീദിന്റെ ഉമ്മ ആയിഷ ആയി ചിത്രത്തില്‍ എത്തുന്ന ഉര്‍വ്വശി തന്നെയാണ് ‘എന്‍റെ ഉമ്മാന്‍റെ പേരി’ലെ പ്രധാന നായിക. സിദ്ദിഖ്, മാമുക്കോയ, ഹരീഷ് കണാരന്‍, ദിലീഷ് പോത്തന്‍, സായ്പ്രിയ തുടങ്ങിയവരും ചിത്രത്തില്‍ മികച്ച വേഷങ്ങളില്‍ എത്തുന്നു. ആന്‍റോ ജോസഫും സി.ആര്‍ സലീമും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വിദേശിയായ ജോര്‍ഡി പ്ലാനല്‍ ക്ലോസയാണ് നിര്‍വഹിക്കുന്നത്. ക്രിസ്തുമസ് റിലീസായി എത്തുന്ന ചിത്രത്തിന്‍റെ സംഗീതം ഗോപി സുന്ദര്‍ ആണ്.