ടൊവിനോ തോമസ് ചിത്രം തീവണ്ടിയുടെ ട്രെയിലർ പുറത്ത്

Jaihind News Bureau
Saturday, June 23, 2018

ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം തീവണ്ടിയുടെ ട്രെയിലർ പുറത്ത്. ഈ മാസം 29ന് ചിത്രം റിലീസ് ചെയ്യും.

ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നവാഗതനായ ഫെലിനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷേപ ഹാസ്യ രൂപത്തിൽ ഒരുക്കുന്ന തീവണ്ടി ഒരു ചെയിൻ സ്മോക്കറുടെ കഥയാണ് പറയുന്നത്. ദുൽഖർ സൽമാൻ ചിത്രമായ സെക്കൻഡ് ഷോയ്ക്ക് വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്.

തൊഴിൽരഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തിൽ ടൊവിനോയുടെ നായികയായി എത്തുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്