ടൊവിനോയുടെ മറഡോണ 27ന് പ്രദര്‍ശനത്തിനെത്തും

Jaihind News Bureau
Tuesday, July 24, 2018

യുവതാരം ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് മറഡോണ. നവഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറഡോണ ജൂലൈ 27 ന് തിയേറ്ററുകളിലെത്തും.

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് മറഡോണ. പുതുമുഖ നടി ശരണ്യാ നായരാണ് ടൊവിനോയുടെ നായികയായി മറഡോണയിലെത്തുന്നത്. ചെമ്പൻ വിനോദ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് തുടങ്ങിയവരാണ്  ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ആകാംക്ഷയുണർത്തുന്ന രംഗങ്ങളാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോയുടെ മറഡോണ.