ജെസ്‌ന കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jaihind News Bureau
Wednesday, July 4, 2018

ജെസ്‌നയെ കാണാതായ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ജെയ്‌സ് ജോണും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം അഭിജിത്തുമാണ് ഹൈക്കോടതിയെ സമീപിച്ചത് . ഹർജിയിൽ കഴിഞ്ഞ ദിവസം ബന്ധപ്പെട്ട കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. പോലീസ് അന്വേഷണത്തെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. ജെസ്‌നയെ കാണാതായ സംഭവത്തിൽ കാര്യമായ സൂചനകൾ ഇല്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട് .