ചെങ്ങന്നൂരില്‍ വാഹനാപകടത്തില്‍ നാല് മരണം

Jaihind News Bureau
Wednesday, June 27, 2018

ചെങ്ങന്നൂർ മുളക്കുഴയിൽ കെ.എസ് ആർ ടി സി ബസ്സ് ഓട്ടോയിൽ ഇടിച്ച് നാല് പേർ മരിച്ചു. ഗുഡ്സ് ഓട്ടോയിൽ ബസ്സിടിക്കുകയായിരുന്നു. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ എത്തിയ ശേഷവുമാണ് മരിച്ചത്. രണ്ട് പേരെ തിരിച്ചറിഞ്ഞു.ആലപ്പുഴ സ്വദേശികൾ സജീവ്, ബാബു എന്നിവരാണ് മരിച്ചത്.

ചെങ്ങന്നൂർ മുളക്കുഴയിൽ രാവിലെ 6.15 ഓടെയായിരുന്നു അപകടം. ചെങ്ങന്നൂരിൽ നിന്നും പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന കെ.എസ് ആർ ടി സി ബസ്സും, കരുനാഗപ്പള്ളിയിൽ നിന്ന് ആലപ്പുഴക്ക് വരുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച നാല് പേരും ആലപ്പുഴ സീവ്യൂ വാർഡ് സ്വദേശികളാണ്.

ലോക്കർ ജോലിക്കാരായ ഇവർ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം. വാഹനത്തിന് പിന്നിലുണ്ടായിരുന്ന ഒരാളെ അര മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്. അതീവ ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാരും, ഫയർഫോഴ്‌സും,പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ചെങ്ങന്നൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.