ചരിത്ര മുഹൂർത്തത്തിന് ഇനി രണ്ട് നാൾ ; ഞായറാഴ്ച മുതല്‍ സൗദി റോഡുകളിലും വനിത ഡ്രൈവര്‍മാരും

Jaihind News Bureau
Friday, June 22, 2018

സൗദി‌ അറേബ്യയിൽ സ്ത്രീകൾ വാഹനവുമായി നിരത്തിലിറങ്ങുന്ന ചരിത്ര മുഹൂർത്തത്തിന് ഇനി രണ്ട് നാൾ മാത്രം. സ്വദേശികളും വിദേശികളുമായ 54,000 ലേറെ സ്ത്രീകളാണ് ഡ്രൈവിംഗ് ലൈസൻസ് സമ്പാദിച്ച് വാഹനവുമായി റോഡിലിറങ്ങാൻ കാത്തിരിക്കുന്നത്. ജൂൺ 24 ഞായറാഴ്ച സൗദിയിലെ റോഡുകൾ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കും.