കൊട്ടക്കാമ്പൂര്‍ കേസില്‍ ജോയ്‌സ് ജോർജ് എം.പി.യും കുടുംബാംഗങ്ങളും സബ് കളക്ടർ മുമ്പാകെ ഇന്ന് ഹാജരാകും

Jaihind News Bureau
Tuesday, July 24, 2018

ജോയ്‌സ് ജോർജ് എം.പിയുടെ കൊട്ടക്കാമ്പൂരിലെ കയ്യേറ്റ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിയിൽ പുനഃപരിശോധനയുടെ ഭാഗമായി ഇന്ന് ദേവികുളം സബ് കളക്ടർ മുമ്പാകെ എം.പി.യും കുടുംബാംഗങ്ങളും ഹാജരാകണം. ദേവികുളം സബ് കളക്ടറാണ് ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുമായി നേരിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.