കേരളത്തെ സഹായിക്കണം; രാഹുല്‍ ഗാന്ധി

Jaihind News Bureau
Thursday, August 16, 2018

 

പ്രളയദുരന്തത്തില്‍പെട്ട കേരളത്തെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  കേരള ജനത അകപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ രാഹുല്‍ ഗാന്ധി ആശങ്ക രേഖപ്പെടുത്തി.

നിരവധി പേര്‍ പ്രളയത്തെതുടര്‍ന്ന് ഒറ്റപ്പെട്ടിരിക്കുന്നു. അനേകം പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ എല്ലാവരും സേവനസന്നദ്ധരായി മുന്നോട്ടുവരണമെന്നും ഉദാരമായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ട്വിറ്ററിലാണ് രാഹുല്‍ സന്ദേശം പങ്കുവെച്ചത്.