കേരളത്തിന് പൂര്‍ണ പിന്തുണയുമായി ഗള്‍ഫ് ഭരണാധികാരികള്‍

Jaihind News Bureau
Saturday, August 18, 2018

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പൂര്‍ണ പിന്തുണയുമായി ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ രംഗത്ത്. ബലിപെരുന്നാളിന് മുന്നോടിയായി കേരളത്തിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നല്‍കണമെന്നും ഭരണാധികാരികള്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചു. അതേസമയം യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചരിത്രത്തില്‍ ആദ്യമായി മലയാളത്തിലാണ് തന്‍റെ പ്രതികരണം നടത്തിയത്.

https://www.youtube.com/watch?v=JKTN4rbXNgg