കേരളത്തിന് ആശ്വാസവാര്‍ത്ത, മഴ കുറയും; റെഡ് അലര്‍ട്ട് മൂന്ന് ജില്ലകളില്‍

Jaihind News Bureau
Saturday, August 18, 2018

കേരളത്തിന് ആശ്വാസമേകുന്ന അറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറിയതോടെ കേരളത്തില്‍ അതിതീവ്ര മഴയുണ്ടാകില്ലെന്നാണ് അറിയിപ്പ്. ഞായറാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്.

അതേസമയം അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം. ഇടുക്കി, പത്തനംതിട്ട, എറണാകുളം തുടങ്ങിയ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ സന്തോഷ് പറഞ്ഞു.

ഇടുക്കി, പത്തനംതിട്ട, എറണാകുളം തുടങ്ങിയ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 11 സെന്റീമീറ്റർ വരെ മഴ ലഭിക്കുവെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ സന്തോഷ് പറഞ്ഞു.