കൂടുതല്‍ സേനയെ വിന്യസിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, August 15, 2018

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെയും ഫോണിൽ വിളിച്ചു. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ സുരക്ഷ ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കൂടുതൽ സേനയെയും വിന്യസിപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.