മൃദംഗ വിദ്വാൻ കുഴൽമന്ദം രാമകൃഷ്ണൻ രൂപകൽപ്പന ചെയ്ത സദ്മൃദംഗത്തിന് കേന്ദ്ര സർക്കാരിന്‍റെ പേറ്റന്‍റ് ലഭിച്ചു. ഭാരം കുറച്ച് നാദത്തിൽ മാറ്റമില്ലാതെ ഇദ്ദേഹം തയ്യാറാക്കിയ പുതിയ മൃദംഗം ഈ രംഗത്തെ ആദ്യ പരീക്ഷണമാണ്.
ഏറെ ക്ലേശങ്ങൾ സഹിച്ച് ഭാരമേറിയ മൃദംഗവുമായി യാത്ര ചെയ്യേണ്ടി വരുന്ന മൃദംഗ കലാകാരൻമാർക്ക് അനുഗ്രഹമാണ് ഈ പുതിയ മാതൃക. ദീർഘ നാളത്തെ പരിശ്രമത്തിനൊടുവിലാണ് കുഴൽമന്ദം രാമകൃഷ്ണൻ ഈ സദ്മൃദംഗം വികസിപ്പിച്ചത്
നിലവിലുള്ള പരമ്പരാഗത മൃദംഗത്തിന്‍റെ നാലിലൊന്നു ഭാരമേ പുതിയ മൃദംഗത്തിനുള്ളു. എന്നാൽ നാദത്തിൽ യാതൊരു മാറ്റവുമില്ല. അതു കൊണ്ട് തന്നെ ഈ മൃദംഗം മൂന്നു ഭാഗമാക്കി കൊണ്ടു പോകാമെന്നതും സദ്മൃദംഗത്തിന്‍റെ പ്രത്യേകതയാണ്.
https://www.youtube.com/watch?v=kBSD63SRUM4