കണ്ടെയ്നർ ടെർമിനല്‍ വരെയുള്ള റോഡില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണം ; ഹൈബി ഈഡന്‍ എം.പി നിവേദനം നല്‍കി

Jaihind News Bureau
Thursday, November 21, 2019

എറണാകുളം, കളമശേരി മുതൽ കണ്ടെയ്നർ ടെർമിനൽ വരെയുള്ള റോഡിൽ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എം.പി. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് ഹൈബി ഈഡന്‍ നിവേദനം നല്‍കി.

കണ്ടെയ്നര്‍ ടെർമിനല്‍ വരെയുള്ള റോഡില്‍ വെളിച്ചമില്ലാതെ നിരന്തരം അപകടമുണ്ടാകുന്ന സാഹചര്യമാണുള്ളതെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹൈബി നിവേദനത്തില്‍ ആവശ്യപ്പെട്ടു.