ഉത്തരാഖണ്ഡില്‍ കനത്ത മഴ; ഗംഗാ നദി കരകവിഞ്ഞു, ജാഗ്രതാ നിര്‍ദേശം

Jaihind Webdesk
Sunday, August 26, 2018

ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് ഗംഗാ നദി കരകവിഞ്ഞതോടെ പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഹരിദ്വാറിലും ഋഷികേശിലും ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. ഹരിദ്വാറിലെ ജലനിരപ്പ് 293.25 മീറ്റർ കടന്നതോടെയാണ് ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

പ്രദേശത്ത് പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. തീർഥാടകരും വിനോദസഞ്ചാരികളും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഗംഗയുടെ തീരത്തുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.