സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

Jaihind Webdesk
Wednesday, November 21, 2018

ഇന്ന് സംസ്ഥാനത്ത് ഉടനീളം കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖയ്ക്കും അടുത്ത് പുതുതായി രൂപം കൊണ്ട ന്യൂനമർദ്ദത്തിന്‍റെ ഫലമായാണ് മഴ മുന്നറിയിപ്പ്.

ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.