ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റിന് ഇന്ന് ഓവലിൽ തുടക്കം; ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടായേക്കും

Jaihind Webdesk
Friday, September 7, 2018

ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടായേക്കുമെന്ന് സൂചന. ആദ്യത്തെ നാലു ടെസ്റ്റുകളിലും കളിച്ച അശ്വിനു പകരം രവീന്ദ്ര ജഡേജ കളിക്കാനാണ് സാധ്യത. എന്നാൽ ഓൾ റൗണ്ടറായ ഹർദിക് പാണ്ഡ്യയേയും മാറ്റാൻ ആലോചനയുണ്ട്.

നാലു ടെസ്റ്റുകളിൽ ഒരു ടെസ്റ്റിൽ മാത്രമാണ് പാണ്ഡെയ്ക്ക് തിളങ്ങാൻ കഴിഞ്ഞത്. ഹാർദിക് പാണ്ഡെയ്ക്കു പകരം അരങ്ങേറ്റക്കാരനായ ഹനുമ വിഹാരി ഇറങ്ങാനാണ് സാധ്യത. മോശം ഫോമിൽ കളിക്കുന്ന ഓപ്പണർമാരിൽ ഒരാളെ മാറ്റി പൃഥ്വി ഷായ്ക്ക് അവസരം നൽകുമെന്നും സൂചനയുണ്ട്.

എന്നാൽ വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഋഷഭ് പന്തിന് നിലവിൽ ഭീഷണിയില്ല. ആദ്യ രണ്ടു ടെസ്റ്റുകൾ കളിച്ച ദിനേശ് കാർത്തിക് പരാജയമായതോടെയാണ് മൂന്നും നാലും ടെസ്റ്റുകളിൽ കീപ്പർ സ്ഥാനത്തേയ്ക്ക് വന്നത്. ബാറ്റിംഗിൽ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ പന്തിന് കഴിഞ്ഞു. പുതുമുഖം എന്ന നിലയിൽ പന്തിന്‍റെ ബാറ്റിംഗിലെ പിഴവ് ടീം മാനേജ്മെന്‍cricketറ് നിലവിൽ പരിഗണിച്ചേക്കില്ല. വെള്ളിയാഴ്ചയാണ് പരമ്പരയിലെ അവസാനത്തെ ടെസ്റ്റ്. 5 മത്സരങ്ങളുള്ള പരമ്പര ഇന്ത്യ നേരത്തെ 3-1ന് കൈവിട്ടിരുന്നു.