ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സൗദിയിലും

Jaihind News Bureau
Thursday, August 16, 2018

സൗദിയിലും ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ദേശഭക്തി ഗാനങ്ങളുടെ അകമ്പടിയോടെ സൗദിയിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ നടന്ന ആഘോഷപരിപാടിയിൽ അംബാസഡർ അഹമ്മദ് ജാവേദ് പതാക ഉയർത്തി. ഒട്ടേറെ സൗദി പൗരന്മാരും ആഘോഷ പരിപാടിയിൽ പങ്കാളികളായി.