ആനുകൂല്യങ്ങളില്ല; പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

Jaihind News Bureau
Wednesday, July 4, 2018

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. സർക്കാർ  മെഡിക്കൽ കോളേജിൽ നിന്നും ലഭിക്കുന്ന  ചികിത്സാ ആനുകൂല്യങ്ങൾ  പരിയാരത്തും നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ്  കണ്ണൂർ ഡി.സി.സിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി മാർച്ച് ഉദ്ഘാടനം ചെയ്തുതു.

പരിയാരം ടൗണിൽ നിന്നാരംഭിച്ച പ്രകടനം മെഡിക്കൽ കോളേജിന് മുന്നിൽ പൊലീസ് തടഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തിൽ, മഹിളാ കോോൺഗ്രസ് ജില്ലാ പ്രസിഡൻറ് രജനി രമാനന്ദ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.