അഹമ്മദ് പട്ടേലിനെ കോണ്‍ഗ്രസ് ട്രഷററായി നിയമിച്ചു

Jaihind News Bureau
Tuesday, August 21, 2018

അഹമ്മദ് പട്ടേലിനെ കോൺഗ്രസ് ട്രഷറർ ആയി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. നിലവിൽ ട്രഷറർ ആയിരുന്ന മോത്തിലാൽ വോറയെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിച്ചു.

ആനന്ദ് ശർമ്മയെ വിദേശകാര്യത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാക്കി. മീരാകുമാറിനെ കോൺഗ്രസ് പ്രവർത്തകസമിതിയിൽ സ്ഥിരം ക്ഷണിതാവാക്കിയും തീരുമാനമായി.