‘അമ്മ’യ്ക്കും ദിലീപിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍

Jaihind News Bureau
Thursday, June 28, 2018

ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍.

അമ്മയുടെ നടപടിയെ നിശിതമായി വിമര്‍ശിച്ച സുധാകരന്‍‌ ദിലീപിനെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് നടത്തിയത്.

അമ്മയില്‍ നടക്കുന്നത് വൃത്തികെട്ട കാര്യങ്ങളാണ്. ദിലീപിനെ തിരിച്ചെടുത്ത നടപടി കൂടിയാലോചനയില്ലാതെയെടുത്ത തീരുമാനമാണ്. മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച് ലോബി പ്രവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു.

ദിലീപ് ധിക്കാരിയാണെന്ന് തുറന്നടിച്ച ജി സുധാകരന്‍, പണ്ടും ഇപ്പോഴും ദിലീപിനെക്കുറിച്ച് നല്ല വാക്കുകള്‍ പറയാനില്ലെന്നും പറഞ്ഞു.