അടിച്ചമർത്തപ്പെട്ടവർക്കായി പ്രവർത്തിക്കണമെന്ന് രാഹുൽഗാന്ധി

Jaihind News Bureau
Sunday, July 22, 2018

പുനസംഘടിപ്പിച്ച കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം ഡൽഹിയിൽ ചേർന്നു. അടിച്ചമർത്തപ്പെട്ടവർക്കായി പ്രവർത്തിക്കണമെന്ന് രാഹുൽഗാന്ധി ആഹ്വാനം ചെയ്തു. മോദിക്ക് അധികാരം പോകുമെന്ന പേടിയെന്നും ഭയപ്പെടുത്തൽ രാഷ്ട്രീയം നിർത്തണമെന്നും സോണിയാഗാന്ധി പറഞ്ഞു. കാർഷിക വരുമാനം ഇരട്ടിയാക്കുമെന്ന ബി.ജെ.പി നിലപാട് പൊള്ളത്തരമെന്ന് ഡോ.മൻമോഹൻസിംഗും ചൂണ്ടിക്കാട്ടി.