മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത ആൾ സൈനിക ഉദ്യാഗസ്ഥനല്ലെന്ന സി. പി എമ്മിന്റെയും കൈരളി ചാനലിന്റെയും വാദം പൊളിഞ്ഞു. ടെറിറ്റോറിയിൽ ആർമിയിലെ ഉദ്യോഗസ്ഥനായ ഉണ്ണി എന്ന ആളാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് സംസ്ഥാന പോലീസ് സ്ഥിരീകരിച്ചു. പത്തനം തിട്ട സ്വദേശിയാണ് ഇദ്ദേഹം.
രണ്ട് ദിവസം മുൻപാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ ഇയാൾ സൈനിക ഉദ്യോഗസ്ഥനല്ലെന്നും സൈനിക വേഷം ധരിച്ച് വ്യാജ വീഡിയോ നിർമിച്ചതാണെന്നും സോഷ്യൽ മീഡിയിൽ തന്നെ പ്രചരണമുണ്ടായി. എന്നാൽ ടെറിറ്റോറിയൽ ആർമിയിലെ ഉദ്യോഗസ്ഥനായ ഉണ്ണി എന്ന ആളാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ചെന്നൈ യൂണിറ്റിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. പത്തനംതിട്ട സ്വദേശിയാണ്.
https://youtu.be/KrYo4jLY2Ck
ഉണ്ണി എസ് നായർ എന്ന പേരിലുളള അക്കൗണ്ടിൽ നിന്നാണ് ഫേസ് ബുക്കിൽ വീഡിയോ പോസ്ററ് ചെയതതെങ്കിലും ഉണ്ണി കെ.എസ് എന്നാണ് ഔദ്യാഗിക പേര്. പട്ടാളത്തിലെ രേഖകളിലും ഈ പേര് തന്നെയാണുള്ളത്. ഇദ്ദേഹം സൈനിക ഉദ്യോഗസ്ഥനാണെന്ന കാര്യം സംസ്ഥാന പോലീസും സ്ഥിരീകരിച്ചു. പ്രതിപക്ഷത്തിനെതിരായ ആയുധമായാണ് സി.പി.എം ഇതിനെ ഉപയോഗിച്ചത്. പ്രതിപക്ഷ നേതാവിന്റെ ഓഫീസാണ് വീഡിയോക്ക് പിന്നിലെന്ന തരത്തിൽ സി.പി.എം ചാനലായ കൈരളി വ്യാജവാർത്ത സപ്രേക്ഷണം ചെയ്യുകയും ചെയ്തു.
സമാനതകളില്ലാത്ത പ്രളയക്കെടുതിൽ കേളം നടുങ്ങി നിന്നപ്പോൾ രക്ഷാ പ്രവർത്തനം സൈന്യത്തിന് കൈമാറാൻ തയാറാകാത്ത സർക്കാരിന്റെ നടപടിയിലുള്ള രോഷമാണ് ഈ സൈനിക ഉദ്യോഗസ്ഥൻ പ്രകടിപ്പിച്ചത്. എത്രയും വേഗം സൈന്യത്തെ വിളിച്ച് പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ രക്ഷിക്കണമെന്ന് കൈകൂപ്പി പറയുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു.
എല്ലാ വ്യാജ പ്രചണങ്ങളും പൊളിഞ്ഞ സാഹചര്യത്തിൽ സി.പി.എമ്മും പാർട്ടി ചാനലും പൊതു സമൂഹത്തോട് ഇനി എന്ത് വിശദീകരിക്കുമെന്നാണ് ഇനി അറിയാനുള്ളത്. ആൾമാറാട്ടം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്ത പോലീസും പ്രതിരോധത്തിലായിരിക്കുകയാണ്. യുവാവ് പട്ടാളക്കാരനല്ലെന്നും ആൾമാറാട്ടം നടത്തിയതാണെന്നും ഔദ്യോഗികമായി പറഞ്ഞ കരസേനയ്ക്കും വിശദീകരണം നൽകേണ്ടി വരും.