നിരവധി പുതിയ സവിശേഷതകളോടെ ഷവോമി ബാൻഡ് 3 അവതരിപ്പിച്ചു. വാച്ച് എന്നതിലുപരി ഫിറ്റ്നസ് സഹായിയായും ഉപയോഗിക്കാവുന്നതാണ് പുതിയ ഷവോമി MI 3 ബാന്‍ഡ്.
ഈ ബാൻഡ് നിങ്ങൾ നടക്കുന്നതിന്റേയും ഓടുന്നതിന്റേയും കണക്കുകളെല്ലാം രേഖപ്പെടുത്തും. 110 mAh ബാറ്ററി 20 ദിവസത്തെ ബാക്കപ്പ് നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 0.78 ഇഞ്ച് ഒ.എൽ.ഇ.ഡി ഡിസ്പ്ലേയാണ് MI യുടെ ബാൻഡ് 3യ്ക്കുള്ളത്. ആകര്‍ഷകമായ നിറവൈവിധ്യങ്ങളില്‍ ബാന്‍ഡ് ലഭ്യമാകും.
മെസേജുകളും നോട്ടിഫിക്കേഷനുകളും വായിക്കാനാവുന്ന തരത്തിലുള്ള താരതമ്യേന വലിപ്പമുള്ള സ്ക്രീനാണ്. ആപ്പ്, കോള്‍ നോട്ടിഫിക്കേഷൻ എന്നിവയ്ക്ക് പുറമെ മോഷൻ ട്രാക്കിംഗ്, ഹെൽത്ത് മാനേജ്മെന്റ് എന്നീ സംവിധാനങ്ങളും മീ ബാൻഡ് 3യില്‍ സജ്ജീകരിച്ചിട്ടുണ്ട്.
2000ന് മുകളിലാകും MI യുടെ ഏകദേശ വിലയെന്നാണ് സൂചന. ഷവോമി ബാൻഡ് 2ന്റെ വില 1,799 രൂപയായിരുന്നു. സോണി, സാംസംഗ്, തുടങ്ങിയ കമ്പനികളുടെ ഫിറ്റ്നസ് ബാൻഡുകളുമായി മത്സരിക്കാനാണ് മീ ബാൻഡ് 3 എത്തുന്നത്.