പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പായ ലുലുവിന്റെ 151-ാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒമാനിലെ ഇബ്രിയില്‍ പ്രവര്‍ത്തം ആരംഭിച്ചു. ഇബ്രി ബവാദി മാളില്‍ മുക്കാല്‍ ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഇബ്രി ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു.
ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഒമാനിലെ ഇരുപത്തിയൊന്നാമത് ഹൈപ്പര്‍മാര്‍ക്കറ്റാണിത്. ഇതോടെ ലുലു ഗ്രൂപ്പിനെ കീഴിലെ ആകെ ശാഖകളുടെ എണ്ണം 151 ആയി വര്‍ധിച്ചു. ഒമാന്‍ ഇബ്രി ബവാദി മാളില്‍ മുക്കാല്‍ ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഈ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്. ഇബ്രി ഗവര്‍ണര്‍ ഖലാഫ് ബിന്‍ സാലിം അല്‍ ഇഷാഖി ഉദ്ഘാടനം നിര്‍വഹിച്ചു.
ഒമാനില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി മസ്ക്കറ്റ്, സോഹര്‍, സൂര് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ പത്ത് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി സമീപഭാവിയില്‍ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി പറഞ്ഞു. നിലവില്‍ 3,000 ലധികം ഒമാനികള്‍ ലുലുവില്‍ ജോലി ചെയ്യുന്നുണ്ടെന്നും, കൂടുതല്‍ ഒമാനി സ്വദേശികള്‍ക്ക് ഇതിലൂടെ ജോലി നല്കുവാന് സാധിക്കുമെന്നും യൂസഫലി പറഞ്ഞു.
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, സി.ഇ.ഒ സൈഫി രൂപാവാല, ലുലു ഒമാന്‍ ഡയറക്ടര്‍ ആനന്ദ് എ.വി എന്നിവരടക്കം നിരവധി പേര് ചടങ്ങില്‍ സംബന്ധിച്ചു.