ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ മൊറോക്കോയ്ക്കെതിരെ പോർച്ചുഗലിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് പോർച്ചുഗൽ വിജയമുറപ്പിച്ചത്. തോൽവിയോടെ ലോകകപ്പിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി മൊറോക്കോ.
കഴിഞ്ഞ മൽസരത്തിൽ എവിടെ നിർത്തിയോ അവിടെ തുടങ്ങി റൊണാൾഡോ. അഞ്ചാം മിനിറ്റിൽ ആക്രമണം ലക്ഷ്യം ഭേദിച്ചു. കോർണറിൽനിന്നും ജാവോ മുട്ടീഞ്ഞോ ഉയർത്തിവിട്ട പന്തിൽ തലവച്ച റൊണാൾഡോയ്ക്ക് പിഴച്ചില്ല. ക്രിസ്റ്റയ്#ാനോയുടെ ഈ ലോകകപ്പിലെ നാലാം ഗോൾ.
പിന്നീട് മൊറോക്കോ കളിമാറ്റി. റൊണാൾഡോയുടെ ഗോൾ ഒഴിച്ചുനിർത്തിയാൽ കളത്തിൽ മൊറോക്കോ ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയായിരുന്നു. പന്ത് കൈവശം വയ്ക്കുന്നതിലും ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിലും മൊറോക്കോ തന്നെ മുന്നിട്ടു നിന്നു.
രണ്ടാം പകുതിയിൽ പോർച്ചുഗലും മൊറോക്കോയും ഒപ്പത്തിനൊപ്പം നിന്നു. വീണ്ടും കളത്തിലെ സമ്പൂർണ നിയന്ത്രണം മൊറോക്കോ ഏറ്റെടുത്തു.
പന്തു കൈവശം വച്ച് മികച്ച ആക്രമണങ്ങൾ സംഘടിപ്പിക്കുമ്പോഴും പോർച്ചുഗൽ ബോക്സിനുള്ളിൽ മൊറോക്കോയ്ക്ക് പലപ്പോഴും പിഴച്ചു. ഒതുവിൽ പോർച്ചുഗലിന് മുന്നിൽ തോൽവി.
പോർച്ചുഗൽ എന്നാൽ ക്രിസ്റ്റ്യാനോ മാത്രമാണെന്ന തോന്നൽ ഊട്ടിയുറപ്പിക്കുന്നതായിരുന്നു മൊറോക്കോയ്ക്കെതിരായ മൽസരവും.
ജയടെ ഒരു വിജയവും സമനിലയും ഉൾപ്പെടെ നാലു പോയിന്റുമായി പോർച്ചുഗൽ പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. അതേസമയം, ഈ ലോകകപ്പിൽനിന്ന് പുറത്താകുന്ന ആദ്യ ടീമായി മൊറോക്കോ.