യുസിസിയില്‍ പരാതിയുണ്ടോ…ഒപ്പം കോടതിയുണ്ട്, വരൂ : ഹൈക്കോടതി

Jaihind News Bureau
Friday, February 14, 2025

യുസിസി നടപ്പാക്കിയതില്‍ പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉത്തരവ്. നിയമത്തിലെ ഏതെ വ്യവസ്ഥകള്‍ ആരെയെങ്കിലും ബാധിക്കുകയാണെങ്കില്‍ അവര്‍ക്ക് ഈ കോടതിയെ സമീപിക്കാം. സംസ്ഥാനത്ത് യു.സി.സി നടപ്പാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഉത്തരവ്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. പുതിയ നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ പ്രതികരണം തേടി ഹൈക്കോടതി നേരത്തെ ഉത്തരാഖണ്ഡ് സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.

തെറ്റായ പരാതികളിലൂടെ യു.സി.സി ദുരുപയോഗം ചെയ്യുന്നതിനെതിരെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ശക്തമായ താക്കീത് നല്‍കിയിരുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, പോലീസില്‍ തെറ്റായ പരാതികള്‍ നല്‍കുന്നവര്‍ക്ക് പിഴ ചുമത്തും തെറ്റായ പരാതികള്‍ നല്‍കുന്ന വ്യക്തികള്‍ക്ക് ആദ്യ കുറ്റത്തിന് മുന്നറിയിപ്പ് ലഭിക്കും. പ്രവൃത്തി ആവര്‍ത്തിച്ചാല്‍ 5,000 രൂപ പിഴയും മൂന്നാമത്തെ ലംഘനത്തിന് 10,000 രൂപ പിഴയും ലഭിക്കും. പിഴ 45 ദിവസത്തിനകം ഓണ്‍ലൈനായി അടയ്ക്കണം. ഇല്ലെങ്കില്‍ വില്ലേജ് ഓഫീസര്‍ മുഖേന തുക ഈടാക്കും.

ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ UCC നടപ്പിലാക്കുമെന്ന പ്രഖ്യാപനം ഉണ്ടായത് ജനുവരി 27-നാണ്്