കോട്ടയം ജില്ലയില്‍ സിക സ്ഥിരീകരിച്ചു; രോഗം തിരുവനന്തപുരത്ത് നിന്ന് പോയ ആരോഗ്യപ്രവര്‍ത്തകയ്ക്ക്

Jaihind Webdesk
Wednesday, July 21, 2021

 

കോട്ടയം ജില്ലയില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സിക വൈറസ് പഠനത്തിന് പോയ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം ബാധിച്ചത്. ജില്ലയില്‍ തിരിച്ചെത്തിയ ശേഷം ജൂലൈ 19 ന് രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് രക്ത പരിശോധന നടത്തുകയായിരുന്നു. രോഗിയെ ഐസൊലേഷനില്‍ പാര്‍പ്പിച്ച് നിരീക്ഷിച്ചു വരികയാണ്.

ഇതിന് പുറമെ ഇന്ന്  3 പേര്‍ക്ക് കൂടി സംസ്ഥാനത്ത് സിക വൈറസ് രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേരും തിരുവനന്തപുരം സ്വദേശികളാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. കോട്ടയം ജില്ലയിലെ പുതിയ കേസ് കൂടി ചേര്‍ത്ത് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി.