സിക : കേന്ദ്രസംഘം കേരളത്തിലേക്ക് ; അതിർത്തികളില്‍ പരിശോധന കർശനമാക്കാന്‍ തമിഴ്നാട്

ന്യൂഡല്‍ഹി : സിക രോഗബാധയില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആറംഗ കേന്ദ്രസംഘം കേരളത്തിലേക്ക്. ആരോഗ്യവിദഗ്ധര്‍ അടങ്ങുന്നതാണ് സംഘം. അതേസമയം വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ അതിർത്തികളില്‍ പരിശോധന കർശനമാക്കാന്‍  തമിഴ്നാട് ആരോഗ്യവകുപ്പ് നിർദ്ദേശം. തിരുവനന്തപുരവുമായി പങ്കിടുന്ന അതിർത്തികള്‍ അടച്ച് പരിശോധിക്കും. ചെക്പോസ്റ്റുകളില്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചു.

സിക പ്രതിരോധത്തിന് സര്‍ക്കാര്‍ കര്‍മ്മപദ്ധതി തയാറാക്കി. വൈറസ് ബാധിതരുടെ റൂട്ട് മാപ്പ് പരിശോധിക്കും. 17 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. എല്ലാ ജില്ലകള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നൽകി. ഗര്‍ഭിണികള്‍ കൂടുതല്‍ കരുതലെടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. രോഗംപരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് കൂടുതലാണെന്നത് ആശങ്കയാണ്.

Comments (0)
Add Comment