കണ്ണൂർ : പൊതുവാച്ചേരിയിലെ യുവാവിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൈകാലുകള്‍ ബന്ധിച്ച് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ചക്കരക്കല്‍ സ്വദേശി ഇ പ്രജീഷാണ് കൊല്ലപ്പെട്ടത്. കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് പ്രജീഷിനെ കാണാതായത്.
കഴിഞ്ഞ മാസം താഴെ മൗവ്വഞ്ചേരിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും നാല് ലക്ഷം രൂപയുടെ തേക്കുമരത്തിൻ്റെ ഉരുപ്പടികൾ മോഷണം പോയിരുന്നു. ഈ കേസിൽ ചക്കരക്കൽ സ്വദേശികളായ മൂന്ന് പേർ അറസ്റ്റിലായിരുന്നു. മോഷണവിവരം പുറത്ത് പറഞ്ഞത് പ്രജീഷാണെന്ന സംശയം പ്രതികൾക്ക് ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിൻ്റെ നിഗമനം.