തൃശൂര്‍ മെഡിക്കൽ കോളേജിൽ ഭക്ഷണ വിതരണത്തിന് അനുമതി തേടി യൂത്ത് കോൺഗ്രസ്

Jaihind News Bureau
Thursday, April 16, 2020

തൃശൂര്‍ സർക്കാർ മെഡിക്കൽ കോളേജിൽ ഭക്ഷണ വിതരണത്തിന് അനുമതി തേടി യൂത്ത് കോൺഗ്രസ് രംഗത്ത്. യൂത്ത് കോൺഗ്രസിന്‍റെ ജനകീയ അടുക്കളകൾ കൊവിഡ് കാലത്ത് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി. പ്രമോദ് കളക്ടർക്ക് കത്ത് നൽകി. ഡി.വൈ.എഫ്.ഐ.യ്ക്ക് ഭക്ഷണവിതരണത്തിന് അനുമതി തുടരുന്ന സാഹചര്യത്തിൽ തങ്ങൾക്കും അനുമതി വേണമെന്നാണ് ആവശ്യം. ഭക്ഷണവിതരണത്തിന് കളക്ടർ നിർദ്ദേശിക്കുന്ന ഏതു നിബന്ധനയും അനുസരിക്കാൻ തയ്യാറാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.