വീണ്ടും ‘നവകേരള അറസ്റ്റ്’; ഉള്ളിയേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കരുതല്‍ തടങ്കലിലാക്കി

Saturday, November 25, 2023

 

കോഴിക്കോട്: നവകേരള സദസ് നടക്കുന്ന കോഴിക്കോട് ജില്ലയിൽ വീണ്ടും കരുതൽ തടങ്കൽ. ബാലുശേരിയിലാണ് നവകേരള സദസ് നടക്കുന്നത്. ഉള്ളിയേരിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്.  യൂത്ത് കോൺഗ്രസ് ഉള്ളിയേരി മണ്ഡലം പ്രസിഡന്‍റ് ഉൾപ്പെടെ നാലു പേരെയാണ് കരുതൽ തടങ്കലിലാക്കിയത്. മണ്ഡലം പ്രസിഡന്‍റ് ഷമീൻ പുളിക്കൂൽ, കെഎസ്‌യു സംസ്ഥാന സമിതി അംഗം റനീഫ് മുണ്ടോത്ത്, അനഫി ഉള്ളൂർ, അൻവർ ചിറക്കൽ തുടങ്ങിയവരാണ് അറസ്റ്റിലായത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടിക്കായി പ്രതിപക്ഷ പാർട്ടി അംഗങ്ങളെ അറസ്റ്റ് ചെയ്യുന്ന പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.