യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചുകൊല്ലാന്‍ ശ്രമം; നാലുപേര്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കോടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൈലറ്റ് വാഹനം ഇടിച്ചിട്ടു. നാലുപേര്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം വെച്ചായിരുന്നു സംഭവം. ബൈക്കില്‍ പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയ രണ്ടുപേരെയും പൈലറ്റ് വാഹനം ഇടിച്ചിട്ടു. പ്രതിഷേധക്കാരെ കണ്ടെങ്കിലും ഇവര്‍ക്കുനേരെ മനപ്പൂര്‍വ്വം പൈലറ്റ് വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. ശേഷം മുഖ്യമന്ത്രിയുടെ വാഹനം നിര്‍ത്താതെ പോയി. പരിക്കേറ്റ അഞ്ചുപേരെയും ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ ഭര്‍ത്താവും ഡി.സി.സി സെക്രട്ടറിയുമായ കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് കാട്ടാക്കട ബ്ലോക്ക് പ്രസിഡന്റ് അഡ്വ. രാജീവ്കുമാര്‍, യൂത്ത് കോണ്‍ഗ്രസ് കുന്നുകുഴി മണ്ഡലം സെക്രട്ടറി ബിജു എന്നിവരെയാണ് കരിങ്കൊടി കാണിക്കുമ്പോള്‍ ഖോര്‍ഖി ഭവന് മുന്നില്‍വെച്ച് ഇടിച്ചിട്ടത്. ശേഷം ബൈക്കില്‍ വരികയായിരുന്ന ഡി.സി.സി ഭാരവാഹികളായ കൃഷ്ണകുമാറിനെയും മുനീറിനെയും ബേക്കറി ജംഗ്ഷന് സമീപം വെച്ച് പൈലറ്റ് വാഹനം ഇടിച്ചിട്ട് വധിക്കാന്‍ ശ്രമിച്ചത്.

ഇത് അപകടമല്ലെന്നും കരുതിക്കൂട്ടി വാഹനം കോൺഗ്രസ് പ്രവർത്തകരെ ഇടിക്കുകയായിരുന്നുവെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചു. ഡ്രൈവർക്ക് വേണമെങ്കിൽ വാഹനം നിർത്താമായിരുന്നുവെന്നും ദൃശ്യങ്ങൾ ഇതിന് തെളിവാണെന്നും സുധാകരൻ പറഞ്ഞു.

https://www.youtube.com/watch?v=-_LbRvAqcSI

https://youtu.be/SsPsphG0DeE

Comments (1)
Add Comment