അവശ്യസാധനങ്ങളുടെ തീവില; തക്കാളിപ്പെട്ടി താഴിട്ട് പൂട്ടി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Thursday, November 25, 2021

 

കണ്ണൂര്‍ : പച്ചക്കറി ഉൾപ്പടെയുള്ള അവശ്യവസ്തുക്കളുടെ വില വർധനവിനെതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. വില വർധനവിനെതിരെ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രവർത്തകർ പ്രതീകാത്മകമായി തക്കാളി പെട്ടി താഴിട്ട് പൂട്ടി.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് സുധീപ് ജയിംസ്, വിനേഷ് ചുള്ള്യാൻ, റോബർട്ട്, അനൂപ് തന്നട, വരുൺ എംകെ തുടങ്ങിയവർ നേതൃത്വം നൽകി.