പിണറായി സർക്കാരിന്‍റെ ജനദ്രോഹ ഭരണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Jaihind Webdesk
Sunday, November 6, 2022

കോട്ടയം: പിണറായി സർക്കാരിന്‍റെ ദുർഭരണത്തിനും അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനുമെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ജനദ്രോഹ സർക്കാരിനെതിരെ തെരുവ് വിചാരണയും പട്ടിണിസമരവും എന്ന പേരില്‍ യൂത്ത് കോൺഗ്രസ് കോട്ടയത്ത് സംഘടിപ്പിച്ച മാർച്ചില്‍ പ്രതിഷേധം ഇരമ്പി.

കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് രാഹുൽ മറിയപ്പള്ളി, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പി.കെ വൈശാഖ്, അരുൺ മർക്കോസ്, വിവേക് പിള്ള തുടങ്ങിയവർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.