മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ ‘ബ്ലാക്ക് മാർച്ച്’; ലാത്തിച്ചാർജില്‍ നിരവധി പ്രവർത്തകർക്ക് പരിക്ക് | VIDEO

 

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കും നേരേയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബ്ലാക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരേ പോലീസ് അതിക്രമം. പ്രവർത്തകരെ ലാത്തി ചാർജ് ചെയ്ത പോലീസ് കണ്ണീർ വാതകവും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. പോലീസ് നടപടിയില്‍ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

ജനകീയ സമരങ്ങളെയും ജനപ്രതിനിധികളെയും അടിച്ചമർത്താൻ ശ്രമിക്കുന്ന പോലീസ് ഭീകരതയിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കറുത്ത വസ്ത്രം ധരിച്ച് കരിങ്കൊടികളുമായി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബ്ലാക്ക് മാർച്ച് നടത്തിയത്. രാജ്ഭവന് മുന്നിലെ അക്കാമ്മ ചെറിയാൻ പ്രതിമയുടെ സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പോലീസ് തടഞ്ഞതോടെ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി.

പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പിരിച്ചുവിടുവാൻ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ പലകുറി ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. പ്രവർത്തകർക്ക് നേരെ പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ഗ്രനേഡ് പ്രയോഗത്തിൽ ഒരു പ്രവർത്തകന്‍റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ഇതിനിടയിൽ പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശി. പോലീസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി. പ്രവർത്തകരും പോലീസും തമ്മിൽ ഏറെനേരം സംഘർഷാവസ്ഥ ഉണ്ടായി. പോലീസ് അതിക്രമത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ചില പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുവാനുള്ള ഇടതു സർക്കാരിന്‍റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം അലയടിക്കുകയാണ്.

 

https://www.facebook.com/JaihindNewsChannel/videos/1591899291296421

Comments (0)
Add Comment