കെ റെയിലിനെതിരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; കളക്ട്രേറ്റ് വളപ്പില്‍ കല്ലിട്ട് പ്രവർത്തകർ

 

കണ്ണൂർ: കെ റെയിലിനെതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കളക്ട്രേറ്റ് വളപ്പില്‍ കെ റെയിൽ സർവേക്കകല്ല് സ്ഥാപിച്ചു. ജില്ലാ പ്രസിഡന്‍റ് സുധീപ് ജെയിംസിന്‍റെ  നേതൃത്വത്തിൽ മുപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കളക്ട്രേറ്റ് വളപ്പിൽ കെ റയിൽ സർവേകല്ല് കുഴിച്ചിട്ടത്. തടയാനെത്തിയ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. പ്രവർത്തകരെ ബലം പ്രയോഗിച്ച് പോലീസ് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പിന്നീട് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Comments (0)
Add Comment