സിപിഎമ്മിന്‍റെ ഗീബല്‍സിയന്‍ തന്ത്രത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്; സ്വന്തം മക്കളോട് ചോദിച്ചെങ്കിലും തരൂരിന്‍റെ ട്വീറ്റിന്‍റെ അര്‍ത്ഥം അറിയാന്‍ സഖാക്കള്‍ ശ്രമിക്കണം

Jaihind Webdesk
Saturday, March 30, 2019

ആടിനെ പട്ടിയാക്കുക എന്ന സിപിഎമ്മിന്‍റെ ഗീബല്‍സിയന്‍ തന്ത്രമാണ് ശശി തരൂരിന്‍റെ ട്വീറ്റിന്‍റെ കാര്യത്തിലും സിപിഎമ്മും ആന്‍സലന്‍ എംഎല്‍എയും പയറ്റുന്നത്. വെജിയിറ്റേറിയനായ താന്‍ മത്സ്യ മാർക്കറ്റിലെ മീൻ വിൽക്കുന്നവർക്കിടയിലെ ഇലക്ഷൻ പ്രചരണം നടത്തിയപ്പോള്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചതെന്ന ട്വീറ്റിനെ വളച്ചൊടിച്ച് തനിക്ക് മീന്‍ അലര്‍ജിയാണെന്നും മത്സ്യത്തൊഴിലാളികളെ അപമാനിച്ചെന്നും സിപിഎമ്മും ബിജെപിയും ഒന്നിച്ചു നടത്തുന്ന പ്രചരണം തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ അരി ആഹാരം കഴിക്കുന്ന പ്രബലരായ വോട്ടര്‍മാര്‍ക്ക് മനസ്സിലാകും. എന്തിനെയും വളച്ചൊടിച്ച് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് വിവാദം സൃഷ്ടിക്കാനുള്ള നീക്കമാണ് സിപിഎമ്മും ബിജെപിയും നടത്തുന്നത് എന്ന് വ്യക്തമാണ്. എന്താണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തതെന്ന് അക്ഷരം അറിയുന്നവര്‍ക്കും സഖാക്കളുടെ വിദ്യാഭ്യാസമുള്ള മക്കള്‍ക്കും തിരിച്ചറിയാന്‍ കഴിയും യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് സെക്രട്ടറി രാജേഷ് ചന്ദ്രദാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം…

pure vegetarian ആയിരുന്നിട്ടും മത്സ്യ മാർക്കറ്റിലെ മീൻ വിൽക്കുന്നവർക്കിടയിലെ ഇലക്ഷൻ പ്രചരണം ആവേശകരമായി എന്നാണ് തരൂർ ട്വീറ്റ് ചെയ്തത് .”Squeamishly Vegetarian MP” എന്ന പ്രയോഗത്തിന്‍റെ അർത്ഥം മനസ്സിലാക്കാൻ കഴിയാതെ MPയ്ക്കെതിരെ പോസ്റ്റിട്ട ആൻസലൻ MLA ഉൾപ്പെടെയുള്ള കമ്മികളും സംഘികളും സ്വന്തം മക്കളോട് ചോദിച്ചാൽ പറഞ്ഞു തരും തരൂർ എന്താണ് ട്വീറ്റ് ചെയ്തതെന്ന് . Squeamishly vegetarian MP എന്നത് പച്ച മലയാളത്തിൽ “സസ്യഭോജനത്തിൽ ഉടായിപ്പില്ലാത്ത MP”