യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരായ പൊലീസ് അതിക്രമം ; കേരളത്തില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്

യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് രാജ്ഭവനിലേക്ക്  യൂത്ത് കോൺഗ്രസ്സ് മാർച്ച് നടത്തും. ഡൽഹിയിൽ യു.പി ഭവന് മുൻപിൽ പൗരത്വ ബില്ലിനെതിരെ പ്രതികരിച്ച ബീഹാർ യൂത്ത് കോൺഗ്രസ്സ് നേതാവ് രാകേഷ് യാധവിനെ കൊന്നവരെ ഉടൻ പിടികൂടണമെന്നും, പ്രിയങ്ക ഗാന്ധിയെ ആക്രമിച്ച ഉദ്യോഗസ്ഥകർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സമരം നടത്തിയ ബി വി ശ്രീനിവാസനെ കഴിഞ്ഞ ദിവസം അതിക്രൂരമായി പോലീസ് മർദ്ദിച്ചിരുന്നു.

rajbhavan marchyouth congress
Comments (0)
Add Comment