സമരങ്ങളെ അടിച്ചമര്‍ത്തിയാല്‍ പിന്നോട്ടുപോകില്ല, പ്രതിഷേധം ശക്തമാക്കും : യൂത്ത് കോണ്‍ഗ്രസ് ലക്ഷദ്വീപ് ഘടകം

Jaihind Webdesk
Friday, May 28, 2021

കൊച്ചി: ലക്ഷദ്വീപില്‍ നടപ്പാക്കുന്ന കിരാത നിയമങ്ങൾക്കെതിരെ സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം ശക്തം. ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ പിന്നോട്ട് പോകില്ലെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും ലക്ഷദ്വീപ് ഘടകം യൂത്ത് കോൺഗ്രസ് പ്രസിഡഡന്റ് അക്ബർ അലി ജയ്ഹിന്ദ് ന്യൂസിനോട് വ്യക്തമാക്കി.

ലക്ഷദ്വീപ് കളക്ടറുടെ വസ്തുതാവിരുദ്ധമായ പത്രപ്രസ്താവനക്കെതിരെയും കില്‍ത്താന്‍ ദ്വീപിനെതിരെയുള്ള വിവാദ പരാമർശങ്ങൾക്കെതിരെയും പ്രതിഷേധവുമായി കിൽത്തൻ ദ്വീപ് ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റിയും രംഗത്തെത്തി. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിക്കുകയും ലക്ഷദ്വീപ് കളക്ടറുടെ കോലം കത്തിക്കുകയും ചെയ്തു.

തുടർന്ന് പന്ത്രണ്ടോളം വരുന്ന കോൺഗ്രസ്‌ പ്രവർത്തകരെ പൊലീസ്‌ അറസ്റ്റ് ചെയ്തു. അറസ്റ്റിനെതിരെ കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ ലക്ഷദ്വീപ് വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കോൺഗ്രസ്‌. ഇന്ന് ലക്ഷദ്വീപിലെ 10 ദ്വീപുകളിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.