കൊവിഡ് രോഗികളുമായി സമ്പര്‍ക്കം; മന്ത്രി എ.സി മൊയ്തീനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, മന്ത്രി ക്വാറന്‍റീനില്‍ പോകണമെന്ന് ആവശ്യം

 

കൊവിഡ് ബാധിതരുമായി ഇടപെഴകിയ മന്ത്രി എ.സി മൊയ്തീനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രി ക്വാറന്‍റീനില്‍ പോകണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മന്ത്രിയുടെ വീടിന് മുന്നില്‍  പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മന്ത്രിക്ക് ക്വാറന്‍റീന്‍  നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ഡി.എം.ഒയ്ക്ക് യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.  വിദേശത്ത് നിന്നെത്തിയവരെ പാര്‍പ്പിച്ചിരുന്ന ഹോട്ടലില്‍ മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. ഈ ക്യാംപിലെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. സന്ദര്‍ശനവേളയില്‍ പ്രവാസികളുമായി സാമൂഹിക അകലം പാലിക്കാതെ മന്ത്രി സംസാരിക്കുന്നതിന്‍റെ വീഡിയോയും പരാതിയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്.

Comments (0)
Add Comment