ശംഖുമുഖം റോഡ് നിർമ്മാണത്തില്‍ അഴിമതി; മന്ത്രി മുഹമ്മദ് റിയാസിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, May 17, 2022

 

തിരുവനന്തപുരം : മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി യൂത്ത് കോൺഗ്രസ്. തിരുവനന്തപുരം-ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെനാവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി വീണ എസ് നായർ വിജിലൻസ് ഡയറക്ടർക്ക് പരാതി നല്‍കി.

12 കോടി രൂപ ചെലവാക്കി നിർമ്മിച്ച നിർമിച്ച റോഡ് രണ്ടു മാസം കൊണ്ട് പൊട്ടിപ്പൊളിഞ്ഞു. ഈ സാഹചര്യത്തിൽ മന്ത്രിക്കെതിരെയും കരാറുകാരനെതിരെയും സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതിയിൽ ആവശ്യപ്പെട്ടു. റോഡിനടിയിൽ കല്ലുകൾ ഇട്ട് ഉറപ്പിക്കുന്നതിന് പകരം ചെളിനിറച്ചതാണ് കാരണമെന്നും ഇതിന് പിന്നിൽ വലിയ അഴിമതി നടന്നു എന്നും  പരാതിയിൽ ചൂണ്ടിക്കാട്ടി.