കെപിസിസി പ്രസിഡന്‍റിനെതിരായ അധിക്ഷേപ പരാമർശത്തില്‍ എംവി ജയരാജനെതിരെ കേസെടുക്കണം; കമ്മീഷണർക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

Thursday, May 19, 2022

 

കണ്ണൂർ: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയെ അപമാനിച്ച് പത്ര മാധ്യമങ്ങളോട് സംസാരിച്ച സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്.  എംവി ജയരാജന് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുധീപ് ജയിംസാണ് പരാതി നൽകിയത്.