
ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്. ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരില്‍ വ്യത്യസ്ത സമരവുമായി യൂത്ത് കോണ്‍ഗ്രസ്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും, കടകംപള്ളി സുരേന്ദ്രന്റെയും, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും മുഖം മൂടി അണിഞ്ഞ് പോറ്റിയെ കേറ്റിയെ എന്ന പാട്ടും വെച്ച് സൈക്കിള്‍ ഉന്തി പാട്ടുപാടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഡി സി സി ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനം പഴയ സ്റ്റാന്‍ഡ് വഴി കാള്‍ടെക്സ്സില്‍ സമാപിച്ചു. കെ പി സി സി മെമ്പര്‍ റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്യ്തു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ അധ്യക്ഷനായ പ്രതിഷേധ യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ശ്രാവണ്‍ റാവു മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംസ്ഥാന ഭാരവാഹികളും ജില്ലാ നേതാക്കളും സമരത്തിന് നേതൃത്വം നല്‍കി.