ഇരു വൃക്കകളും തകരാറിലായ യുവതിയ്ക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ കൈത്താങ്ങ്

Jaihind News Bureau
Wednesday, June 10, 2020

ഇരു വൃക്കകളും തകരാറിലായ യുവതിയ്ക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ കൈത്താങ്ങ്. ഇളമാട് പുതൂർ സ്വദേശി മീനാകുമാരിക്കാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ സഹായം സാന്ത്വനമായത്.

ഇരു വൃക്കകളും തകരാറിലായ മീനാകുമാരിക്ക് യൂത്ത് കോൺഗ്രസ്‌ ഇളമാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 20,000 രൂപ കൈമാറി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ പ്രയാർ ഗോപാലകൃഷ്ണൻ സഹായധനം കൈമാറി. ഡിസിസി സെക്രട്ടറി അഡ്വ വി. റ്റി. സിബി, യൂത്ത് കോൺഗ്രസ്‌ ഇളമാട് മണ്ഡലം പ്രസിഡന്‍റ്‌ ലിവിൻ വേങ്ങൂർ, കോൺഗ്രസ്‌ ഇളമാട് വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ്‌ സാജൻ വർഗീസ്, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി താജുദീൻ എന്നിവർ പങ്കെടുത്തു.