കെ.ടി ജലീലിനു നേരെ യൂത്ത്കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം; പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിചാർജ്ജ്

നിയമനവിവാദത്തിൽപ്പെട്ട  മന്ത്രി കെ.ടി ജലീലിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത്കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസിന്‍റെ ലാത്തിചാർജ്ജ്. വനിതാ മതിൽ സ്വാഗത സംഘം ഉദ്ഘാനം ചെയ്യാൻ മലപ്പുറം കലക്ട്രേറ്റിലേക്ക് മന്ത്രി എത്തിയപ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.

നിയമന വിവാദത്തിൽ പ്പെട്ട മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കരിങ്കൊടി പ്രതിഷേധം നടത്തിയ  യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയാണ് പോലീസ് ലാത്തി വീശിയത്. വനിതാ മതിൽ ജില്ലാ സ്വാഗത സംഘം ഉദ്ഘാടനം ചെയ്യാനായി കളക്ട്രേറ്റിലേക്ക് മന്ത്രിയെത്തിയപ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.

കലക്ട്രേറ്റിനകത്തെ കോൺഫ്രൻസ് ഹാളിലേക്ക് മറ്റൊരു വഴിയിലൂടെയാണ് മന്ത്രിയെ പോലീസ് എത്തിച്ചത്.  മന്ത്രിക്കെതിരെയുള്ള മുദ്രാവാക്യം വിളിച്ച പാർലമെൻറ് കമ്മറ്റി പ്രസിഡന്‍റ് റിയാസ് മുക്കോളിയെ ഇതിനിടെ പോലീസ് വലിച്ചിഴച്ച് ജീപ്പിലേക്ക് തള്ളക്കയറ്റി.

ഇതോടെ മറ്റ് പ്രവർത്തകരും പോലീസ് തമ്മിൽ വാക്കേറ്റുമുണ്ടായി. തുടർന്നൊരു പ്രകോപനവുമില്ലാതെ പോലീസ് ലാത്തിവീശുകയായിരുന്നു.

യൂത്ത് കോൺഗ്രസ് പാർലമെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് റിയാസ് മുക്കോളി, അഷ്റഫ് പറക്കുത്ത്, സനീഷ്, അൻവർ എന്നിവർക്ക് ലാത്തിചാർജ്ജിൽ പരിക്കേറ്റു. പ്രവർത്തകരെ പോലീസ് റിമാൻറ് ചെയ്തു.

https://youtu.be/LJlTgio4I_0

youth congressKT Jaleel
Comments (0)
Add Comment