വയനാട്ടില്‍ വന്‍ മയക്കുമരുന്നു വേട്ട; 20 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍

 

വയനാട്: ബാവലി എക്സൈസ് ചെക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട. 20 ലക്ഷത്തിന്‍റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് നരിക്കുനി കിഴക്കേടത്ത് വിനൂപ് (34) ആണ് പിടിയിലായത്. കെഎൽ 11 എഎ 2919 എന്ന നമ്പറിലുള്ള കാറിൽ ഡ്രൈവർ ആയിരുന്ന വിനൂപ് ശരീരത്തിൽ ഒളിപ്പിച്ചാണ് 200 ഗ്രാം എംഡിഎംഎ കടത്തിയത്. ഇയാൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് എടുത്തു.

20 ലക്ഷത്തോളം വിലമതിക്കുന്നതാണ് എംഡിഎംഎ. വ്യവസായിക അളവിൽ എംഡിഎംഎ ഉള്ളതിനാൽ 20 കൊല്ലം തടവും 2 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പ്രതിയെ തുടർ നടപടികൾക്കായി മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Comments (0)
Add Comment