ശക്തികുളങ്ങരയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി ; തമിഴ്നാട് സ്വദേശി പിടിയില്‍

Jaihind Webdesk
Sunday, June 13, 2021

കൊല്ലം : കൊല്ലം ശക്തികുളങ്ങരയിൽ യുവാവ് കുത്തേറ്റു മരിച്ചു. കന്നിമേൽചേരിയിലെ
ഓംചേഴത്തു കാവിനു സമീപം താമസിക്കുന്ന വിഷ്ണുവാണ് മരിച്ചത്. 29 വയസായിരുന്നു. കൊല നടത്തിയപള്ളിക്കാവിന് സമീപം താമസിക്കുന്ന തമിഴ് നാട് സ്വദേശി പ്രകാശിനെ പൊലീസ് പിടികൂടി.

രാവിലെ വിഷ്ണുവും പ്രകാശും തമ്മിൽ പള്ളിക്കാവിന് സമീപം വെച്ച് വാക്കുതർക്കവും അടിപിടിയും നടന്നിരുന്നു. പിന്നീട് പ്രകാശ് കത്തിയുമായി എത്തി ജവാൻമുക്കിന് സമീപം നിന്ന വിഷ്ണുവിനെ നെഞ്ചത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.