വിസി നിയമനം : പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം

Jaihind Webdesk
Monday, December 13, 2021

കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം.
മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കണ്ണുർ മമ്പറത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്.
മുഖ്യമന്ത്രി കണ്ണൂർ എയർപോർട്ടിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം.

ജില്ലാ പ്രസിഡൻ്റ് സുധീപ് ജയിംസ്, നേതാക്കളായ കമൽജിത്ത്, വിനീഷ് ചുളള്യാൻ, പ്രിനിൽ മതുക്കോത്ത്, റിജിൻ രാജ്, മുഹ്സിൻ കീഴ്ത്തള്ളി, ഇമ്രാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം