ജപ്തി നടപടിയ്ക്കിടെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കള്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ സഹായ ഹസ്തം

Jaihind News Bureau
Thursday, December 31, 2020

നെയ്യാറ്റിന്‍കരയില്‍ കുടിയിറക്കപ്പെടാതിരിക്കാന്‍ ആത്മഹത്യാശ്രമം നടത്തുന്നതിനിടെ പൊള്ളലേറ്റ് മരിച്ച രാജന്‍-അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ സഹായ ഹസ്തം. യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എം എല്‍ എയും ശബരീനാഥന്‍ എം എല്‍ എയും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ ദമ്പതികളുടെ മക്കളായ രാഹുലിനും രഞ്ജിത്തിനും കൈമാറി. ഇവരുടെ വീട് നിര്‍മാണത്തിലേക്കാണ് ഈ തുക കൈമാറിയിരിക്കുന്നത്.

‘അവര്‍ക്ക് നഷ്ടപെട്ടതിന് പകരമാവില്ല ആരും,ഒന്നും.
ഞങ്ങളെ കൊണ്ട് ആവുന്ന ഒരു ചെറിയ ഉത്തരവാദിത്തം ഇന്ന് നിറവേറ്റി’- ഷാഫി പറമ്പില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.